യുകെയിൽ സൗത്ത് ഇന്ത്യൻ ഡിജെ പാർട്ടിയുമായി പ്ലാൻമേക്കേഴ്സ്

Apr 9, 2025 - 22:27
 0
യുകെയിൽ സൗത്ത് ഇന്ത്യൻ ഡിജെ പാർട്ടിയുമായി പ്ലാൻമേക്കേഴ്സ്

ലണ്ടൻ: യുകെയിൽ മലയാളികൾക്കും സൗത്ത് ഇന്ത്യൻ സംഗീത പ്രേമികൾക്കും ഒരു വമ്പൻ സംഗീത വിരുന്നുമായി പ്ലാൻമേക്കേഴ്സ് എത്തുന്നു. ഏപ്രിൽ 12, ശനിയാഴ്ച ബ്രിക്സ്ടൺ സ്റ്റോറിസിൽ വച്ചാണ് ഈ ഗംഭീര പരിപാടി അരങ്ങേറുന്നത്. രാത്രി 10 മണിക്ക് തുടങ്ങുന്ന ഈ ഡിജെ പാർട്ടി പുലർച്ചെ 3 മണി വരെ നീണ്ടുനിൽക്കും.

പ്രശസ്ത ഡിജെ അസീറും എക്സ് ക്രോയും ചേർന്ന് സംഗീതത്തിന്റെ താളലയത്തിൽ യുവതി യുവാക്കളെ ആവേശം കൊള്ളിക്കും. ഈ സംഗീത രാവിന് പ്രോത്സാഹനവുമായി ടിഫിൻ ബോക്സ് യുകെ മുന്നിലുണ്ട്.

ടിക്കറ്റുകൾ വേഗം വിറ്റുതീർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേഗം ടിക്കറ്റ് സ്വന്തമാക്കണം. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഈ പരിപാടിയിൽ പ്രവേശനം അനുവദിക്കുക.

ടിക്കറ്റുകൾ ഫാറ്റ്സോമ വെബ്സൈറ്റിൽ https://fatso.ma/1vubലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 07596019695 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യുകെയിലെ മലയാളി യുവത്വത്തിന് ഒത്തുചേർന്ന് ആഘോഷിക്കാനുള്ള ഒരു അവസരമാണ് ഈ ഡിജെ നൈറ്റ്. സൗത്ത് ഇന്ത്യൻ സംഗീതത്തിന്റെ തനിമയിൽ ഒരു രാത്രി മുഴുവൻ ആടിപ്പാടാൻ തയ്യാറാകൂ!

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.