പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ ലിറ്റിൽ ചാമ്പ്സ് സ്പോർട്സ് ഡേ സംഘടിപ്പിക്കുന്നു: മൗണ്ട്ബാറ്റൻ സെന്ററിൽ ആവേശ മത്സരങ്ങൾ
പോർട്സ്മൗത്ത്: മലയാളി അസോസിയേഷൻ പോർട്സ്മൗത്തിന്റെ അംഗങ്ങൾക്കായി ലിറ്റിൽ ചാമ്പ്സ് സ്പോർട്സ് ഡേ മെയ് 25-ന് മൗണ്ട്ബാറ്റൻ സെന്റർ (PO2 9QA) പോർട്സ്മൗത്തിൽ നടക്കും. കുട്ടികൾക്കായി ആവേശകരമായ മത്സരങ്ങൾ ഒരുക്കി, മാതാപിതാക്കളെയും ഒപ്പം കൂട്ടി ‘യേയ്! മംസ് ആൻഡ് ഡാഡ്സ്, ഗെറ്റ് റെഡി വിത്ത് യുവർ ചാമ്പ്സ്’ എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ പ്രായവിഭാഗങ്ങളിലുള്ള കുട്ടികൾക്കായി നാല് മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. റിസപ്ഷൻ വരെയുള്ള കുട്ടികൾക്കായി ‘ക്യാൻഡി പിക്കിംഗ്’, ‘ബോൾ ത്രോയിംഗ്’ മത്സരങ്ങൾ നടക്കും. ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ‘ബോൾ പാസിംഗ്’, ‘50 മീറ്റർ ഓട്ടം’ എന്നിവയിൽ പങ്കെടുക്കാം.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും പാനീയങ്ങളും ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി സുഷാദിനെ (07354033351) അല്ലെങ്കിൽ സിന്ധു ലിന്റോയെ (074886679382) ബന്ധപ്പെടാവുന്നതാണ്.
കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കാനും കുടുംബങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കാനുമുള്ള ഈ അവസരം മലയാളി സമൂഹത്തിന് ഒരു മറക്കാനാവാത്ത അനുഭവമാകുമെന്ന് സെക്രട്ടറി ഡെനീസ് വറീത് അറിയിച്ചു.
