ലണ്ടനിൽ രാമായണ മാസാചരണം ജൂലൈ 26ന്

ലണ്ടൻ: ലണ്ടനിലെ ഹിന്ദു സമൂഹത്തിന്റെ ആത്മീയ-സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. 2025 ജൂലൈ 26 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ തോണ്ടോൻ ഹീത്തിലെ വെസ്റ്റ് തോണ്ടോൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ഈ ആഘോഷ പരിപാടികൾ നടക്കുക. ജാതി-മത ഭേദമന്യേ എല്ലാവരെയും ഈ സായംസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ ശ്രീ ഗുരുവായൂരപ്പന്റെ നാമത്തിൽ അറിയിച്ചു.
പരിപാടിയിൽ രാമായണ പാരായണം, രാമനാമ സംഗീർത്തനം, ദീപാരാധന, അന്നദാനം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ ടീം അവതരിപ്പിക്കുന്ന ‘ബാലരാമായണം’ (സീതാകല്യാണം) എന്ന നൃത്തനാടകവും ഈ വർണ്ണശബളമായ വേദിയിൽ അരങ്ങേറും. ആത്മീയതയും സാംസ്കാരിക പൈതൃകവും ഒത്തുചേരുന്ന ഈ പരിപാടി ലണ്ടനിലെ മലയാളി-ഹിന്ദു സമൂഹത്തിന് ഒരു അവിസ്മരണീയ അനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകൾ എല്ലാവർക്കും സൗജന്യമായി പ്രവേശനം അനുവദിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി ലണ്ടൻ ഹിന്ദു ഐക്യവേദി ഓഫീസിലോ (07448225517) അല്ലെങ്കിൽ സുരേഷ് ബാബു (07828137478), ഗണേഷ് ശിവൻ (07405513236), സുബാഷ് ശാർക്കര (07519135993), ജയകുമാർ ഉണ്ണിത്താൻ (07515918523) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ലണ്ടനിലെ മലയാളി സമൂഹത്തിനും ഹിന്ദു വിശ്വാസികൾക്കും ഈ പരിപാടി ഒരു ആത്മീയ ഉണർവും സാംസ്കാരിക ഒത്തുചേരലും പ്രദാനം ചെയ്യും. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുkkunnu എല്ലാവർക്കും രാമനാമത്തിന്റെ പവിത്രതയും സീതാരാമ കല്യാണത്തിന്റെ ദിവ്യതയും അനുഭവിക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
English Summary: London Hindu Aikyavedi and Mohanji Foundation, in association with Sri Guruvayoorappa Temple, will organize a Ramayana Month celebration on July 26, 2025, at West Thornton Community Centre, Thornton Heath, featuring Ramayana recitation, dance, and more.