സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ഈസ്റ്റർ-വിഷു-റമദാൻ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു

സ്കോട്ട്‌ലൻഡ്: സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (SMaCC) ഈസ്റ്റർ, വിഷു, റമദാൻ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഏപ്രിൽ 26, ശനിയാഴ്ച വൈകിട്ട് 3:30 മുതൽ 8:30 വരെ ഹാമിൽട്ടണിലെ ഹിൽഹൗസ് പാരിഷ് ചർച്ച് ഹാളിൽ (Clarkwell Road, Hamilton, ML3 9TQ) SMaCC കുടുംബ സംഗമം നടക്കും.
“ഒരുമയുടെ താളവും, സ്നേഹത്തിന്റെ ഗാനവും, ചിരികൾ പൂത്തുലഞ്ഞ കുടുംബമേളവും” എന്ന ടാഗ്‌ലൈനോടെ നടക്കുന്ന ഈ ആഘോഷ പരിപാടിയിൽ പാട്ട്, ഡാൻസ്, ഡിജെ, വിവിധ ഇൻഡോർ ഗെയിമുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഭക്ഷണവും വിനോദവും ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ കുടുംബ സംഗമത്തിനാണ് SMaCC ഒരുങ്ങുന്നത്. 15 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും വിഷുക്കൈനീട്ടം, ഈസ്റ്റർ എഗ്ഗ്, ഈന്തപ്പഴം എന്നിവ നൽകി ആദരിക്കും.
പ്രവേശന ഫീസ് വിവരങ്ങൾ:
• സിംഗിൾ: £10
• ദമ്പതികൾ: £15
• കുടുംബം: £25
• 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം
(എൻട്രി ടിക്കറ്റിൽ ഡിന്നർ ഉൾപ്പെടുന്നു)
കോൺടാക്ട് വിവരങ്ങൾ:
• മാത്യു സെബാസ്റ്റ്യൻ (പ്രസിഡന്റ്): 0747131819
• സുനിൽ കെ. ബേബി (സെക്രട്ടറി): 07898735973
• ആന്റണി ജെയിംസ്, അഞ്ജലി രഞ്ജിത്ത് (പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ): 07795068239, 07741245566
സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹത്തെ ഒന്നിപ്പിച്ച് സാംസ്കാരികവും വിനോദപരവുമായ ഒരു ദിനം ആഘോഷിക്കാൻ SMaCC എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.