ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ കെറ്ററിംഗിൽ വിശുദ്ധ കുർബാന

Apr 24, 2025 - 14:10
 0
ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ കെറ്ററിംഗിൽ വിശുദ്ധ കുർബാന

ലണ്ടൻ : ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ കെറ്ററിംഗിൽ വിശുദ്ധ കുർബാന ശുശ്രൂഷ നടത്തപ്പെടുന്നു. 2025 ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ ക്രാൻസ്‌ലി വില്ലേജ് ഹാളിൽ (ലോഡിംഗ്ടൺ റോഡ്, കെറ്ററിംഗ് NN14 1PY) നടക്കുന്ന ഈ ശുശ്രൂഷയിൽ റവറന്റ് ഫാദർ ബഹനാൻ കോരുത് മുഖ്യകാർമികനായിരിക്കും.

കെറ്ററിംഗിലും സമീപ പ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കായി സംഘടിപ്പിക്കുന്ന ഈ ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  റവറന്റ് ഫാദർ ജോസൻ ജോൺ (വികാരി): 07729 776352

  വിൽസൺ ബെന്നി (ട്രസ്റ്റി): 07882 211489

  ലിബിൻ വർഗീസ് (സെക്രട്ടറി): 07448 551552

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.