ലണ്ടനിൽ ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധൻ ആഘോഷങ്ങൾ ഭക്തിനിർഭരമായി സമാപിച്ചു

ലണ്ടൻ: ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധൻ ആഘോഷങ്ങൾ 2025 ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് 6 മുതൽ വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ ഭക്തിനിർഭരമായി നടന്നു. ലണ്ടനിലെ തോണ്ടൻ ഹീത്തിൽ നടന്ന ഈ വർണ്ണാഭമായ ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു.
നാമസംഗീർത്തനം, പ്രഭാഷണം, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച “കുചേല കൃഷ്ണ സംഗമം” എന്ന നാടകം, രക്ഷാബന്ധൻ മഹോത്സവം, കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. തന്ത്രി മുഖ്യൻ ശ്രീ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിസ്വരർ തിരുമേനിയും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി ഭക്തർ ആഘോഷങ്ങളിൽ സജീവമായി പങ്കാളികളായി. പരിപാടി ഭക്തിസാന്ദ്രവും സാംസ്കാരികമായി സമ്പന്നവുമായ ഒരു അനുഭവമായി മാറി.