ഇഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം; ഓഗസ്റ്റ് 27ന്

Aug 22, 2025 - 13:32
 0
ഇഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം; ഓഗസ്റ്റ് 27ന്

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി, സൂര്യകാലടി മഹാഗണപതി ഹോമം 2025 ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 8 മുതൽ 12 വരെ ഗ്രേവ്സെൻഡിൽ (DA13 9BL) നടക്കും. കേരളത്തിലെ പ്രശസ്തമായ സൂര്യകാലടി മനയുടെ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കുന്ന ഈ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ 108 നാളികേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ സമർപ്പിച്ച് ഭക്തർക്ക് ഐശ്വര്യവും ശാന്തിയും അനുഗ്രഹവും പ്രാർത്ഥിക്കും. ദോഷനിവാരണത്തിനും സമൃദ്ധിക്കും വഴിയൊരുക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സൂര്യകാലടി മന, ഗണപതി ഭഗവാൻ പ്രത്യക്ഷമായി കുടികൊള്ളുന്ന പുരാതന ആത്മീയ കേന്ദ്രമാണ്. 2007ൽ ഒരു ലക്ഷത്തി എട്ട് നാളികേരങ്ങൾ ഉപയോഗിച്ച് നടന്ന വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാർമികനായിരുന്ന ബ്രഹ്മശ്രീ സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാട്, ഈ ഹോമത്തിനും നേതൃത്വം വഹിക്കുന്നു. സൂര്യഭഗവാനിൽ നിന്ന് മന്ത്രതന്ത്ര ജ്ഞാനവും താളിയോലകളും സ്വീകരിച്ച മനയുടെ ആത്മീയ പാരമ്പര്യം ഈ യജ്ഞത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഭക്തർക്ക് ദുരിതനിവാരണവും ആന്തരിക ശാന്തിയും ലഭിക്കുന്ന ഈ ഹോമം അവിസ്മരണീയമായ ആത്മീയ അനുഭവമാകും.

ഹോമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2025 ഓഗസ്റ്റ് 24-നകം https://forms.gle/v5FTwmSyLzakv6vs9 എന്ന ലിങ്കിലൂടെയോ QR കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kentayyappatemple.org എന്ന വെബ്സൈറ്റോ kentayyappatemple@gmail.com എന്ന ഇമെയിലോ സന്ദർശിക്കാം. 07838 170203, 07985 245890, 07935 293882, 07877 079228, 07973 151975 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.