ഹാംഷെയർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പാചരണവും ഇന്ന് തുടക്കമാകുന്നു

ലണ്ടൻ : ഹാംഷെയർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പാചരണവും ദശാബ്ദി ജൂബിലി ആഘോഷവും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഏഴ് വരെ ഭക്തിപൂർവ്വം നടക്കും. ഓരോ ദിവസവും വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാ പ്രാർത്ഥനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെപ്റ്റംബർ ആറിന് വൈകിട്ട് ആറുമണിക്ക് യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും തുടർന്നു സന്ധ്യാ പ്രാർത്ഥനയും വചന സന്ദേശവും ദശാബ്ദി ജൂബിലി സമ്മേളനവും നടക്കും. ഏഴിന് രാവിലെ പത്ത് മണിക്ക് അഭിവന്ദ്യ തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബാന നടത്തപ്പെടും.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കുചേരുവാൻ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. എൽദോ വെങ്കടത്ത്, സെക്രട്ടറി ബേസിൽ ആലുക്കൽ, ട്രസ്റ്റി റിനു എബ്രഹാം, പിആർഒ ജിബി പുതുശേരി എന്നിവർ അറിയിച്ചു.