യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണ്ണാഭമായി

Sep 14, 2025 - 10:45
Sep 14, 2025 - 10:48
 0
യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വർണ്ണാഭമായി
Image Credit: Wombwell Malayali Community – Onam Celebration 2025

ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരിഷ് ഹാളിൽ നടന്ന ഈ ആഘോഷത്തിൽ മുൻ കേംബ്രിഡ്ജ് മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി എന്നിവ പരിപാടിയെ സമ്പന്നമാക്കി.

വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതിനൊപ്പം, ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കമ്മ്യൂണിറ്റിയുടെ പുതുക്കിയ ലോഗോ അഡ്വ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. മലയാളി കമ്മ്യൂണിറ്റിയുടെ ഒത്തൊരുമയും സാംസ്കാരിക പൈതൃകവും പ്രകടമായ ഈ പരിപാടി ഏവർക്കും മറക്കാനാവാത്ത അനുഭവമായി.

ആഘോഷ പരിപാടികൾക്ക് വിനീത് മാത്യു, ഷിനി ലൂയിസ്, വീണ ഗോപു, നിതിൻ, സജി കെ.കെ. പയ്യാവൂർ, റിനോഷ് റോയ്, നെൽസൺ എന്നിവർ നേതൃത്വം നൽകി. വോമ്പ്‌വെൽ മലയാളി കമ്മ്യൂണിറ്റിയുടെ ഈ സംഘടനാപാടവം യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.