ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന ശുശ്രൂഷ നടന്നു
ലെയ്‌സെസ്റ്റർ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ലെയ്‌സെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 2025 ഏപ്രിൽ 12-ന് നടന്ന ഓശാന ശുശ്രൂഷയ്ക്ക് റവ. ഫാ. ബഹനാൻ കോരുത് മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8:30-ന് സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ (LE3 8DP) നടന്ന ശുശ്രൂഷയോടുകൂടി പള്ളിയുടെ 2025-ലെ വിശുദ്ധവാര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
വിശുദ്ധവാരത്തിന്റെ ഭാഗമായി ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 13-ന് വൈകിട്ട് 6 മണിക്ക് ശ്രീ. ജിബി കോശിയുടെ വസതിയിൽ (84 വീറ്റ്ഫീൽഡ് CI, LE3 8SD) പ്രാർത്ഥന, ഏപ്രിൽ 14-ന് ശ്രീ. ജേക്കബ് പി. കുര്യാക്കോസിന്റെ വസതിയിൽ (94 ലോവർ സ്ട്രീറ്റ്, NN16 8DN) പ്രാർത്ഥന, ഏപ്രിൽ 15-ന് ശ്രീ. ജെസു സൈമന്റെ വസതിയിൽ (179 വെസ്റ്റേൺ റോഡ്, LE3 0GG) പ്രാർത്ഥന, ഏപ്രിൽ 16-ന് വൈകിട്ട് 5:30-ന് സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ പെസഹാ ശുശ്രൂഷ, ഏപ്രിൽ 17-ന് ശ്രീ. ജിനു തങ്കച്ചന്റെ വസതിയിൽ (20 ബാർലി CI, LE3 8SB) പ്രാർത്ഥന, ഏപ്രിൽ 18-ന് രാവിലെ 9 മണിക്ക് സെഡാർസ് അക്കാദമി, ബിർസ്റ്റലിൽ (LE4 4GH) ദുഃഖവെള്ളി ശുശ്രൂഷ, ഏപ്രിൽ 19-ന് ഉച്ചയ്ക്ക് 4 മണിക്ക് സെന്റ് പീറ്റേഴ്‌സ് ചർച്ചിൽ ഈസ്റ്റർ ശുശ്രൂഷ എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോസൻ ജോൺ (+447729778352), ലിബിൻ വർഗീസ് (+447448551552), വിൽസൺ ബെന്നി (+447882211489) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.