ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലും ഹിന്ദു സമാജത്തിലും സംയുക്തമായി നടത്തിയ വിഷു ആഘോഷം വർണ്ണാഭമായി
റോചസ്റ്റർ, കെന്റ്: ഇംഗ്ലണ്ടിലെ മലയാളി സമുദായത്തിന്റെ ആവിഷ്ക്കാരമായി, കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും സംയുക്തമായി നടത്തിയ വിഷു ആഘോഷം ഭക്തി നിറഞ്ഞും ആത്മീയത പകര്‍ന്നും ആഘോഷിച്ചു. കെന്റിലെ റോചസ്റ്ററിലെ അമ്പലത്തിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്.
വിഷു കണി, കൈനീട്ടം, വിഷു സദ്യ തുടങ്ങിയ തനതായ ആഘോഷങ്ങളിലൂടെ മലയാളി ചാരിത്രികതയെ അടയാളപ്പെടുത്തുന്നതിനൊപ്പം, വിവിധ പ്രവിശ്യകളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ക്ക് ആത്മീയ അനുഭവമായി വിഷു മാറി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാര്‍, സിന്ധു രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിലുള്ള കുടുംബങ്ങള്‍ ഓരോരുത്തരും സ്വന്തം വീടുകളില്‍ പാചകം ചെയ്തെടുത്ത സദ്യ വിഭവങ്ങളാണ് ആഘോഷത്തെ കൂടുതൽ വിശിഷ്ടമാക്കിയത്. ഈ കൂട്ടായ്മ മലയാളികളുടെ കൂട്ടായ്മാ ശക്തിയെയും ഐക്യത്തിന്റെയും ഉദാത്ത ഉദാഹരണമായി മാറി.
വിഷു ആഘോഷങ്ങള്‍ക്ക് ശേഷം പതിവായി നടക്കുന്ന അയ്യപ്പ പൂജയും ഭക്തിപൂര്‍വം നടന്നു. ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തത്, ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പ്രത്യേക ഊര്‍ജം നല്‍കി.