YLF - യുവകലാസാഹിതി ലിറ്ററേച്ചർ ഫെസ്റ്റിവൽ ജൂൺ 21ന് ലണ്ടനിൽ: യുകെയിലെ ആദ്യ മലയാള സാഹിത്യോത്സവം

Jun 10, 2025 - 23:42
Jun 10, 2025 - 23:48
 0
YLF - യുവകലാസാഹിതി  ലിറ്ററേച്ചർ ഫെസ്റ്റിവൽ ജൂൺ 21ന് ലണ്ടനിൽ: യുകെയിലെ ആദ്യ മലയാള സാഹിത്യോത്സവം

ലണ്ടൻ: യുവകലാസാഹിതിയുടെ നേതൃത്വത്തിൽ യുകെയിലെ ആദ്യ മലയാള സാഹിത്യോത്സവമായ യുവകലാസാഹിതി ലിറ്ററേച്ചർ ഫെസ്റ്റിവൽ (YLF) 2025 ജൂൺ 21-ന് ലണ്ടനിലെ വെസ്റ്റ് ഡ്രേയ്റ്റൺ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

യുകെയിലെ സാഹിത്യപ്രേമികൾക്കായി സംഘടിപ്പിക്കപ്പെടുന്ന ഈ ഉത്സവം മലയാളികളുടെ സാഹിത്യ സൃഷ്ടികളെ ലോകോത്തര തലത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്.

ബഹു. കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

പുസ്തകപ്രദർശനം, യുകെയിലെ എഴുത്തുകാരുടെ സംഗമം, വ്ലോഗർമാരുടെ സംഗമം, സാഹിത്യസംവാദങ്ങൾ, ആർട്ട് ഗ്യാലറി, മെമ്മോറിയം എന്നിവ ഉൾപ്പെടെ അതിവിപുലമായ രീതിയിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്.

യുകെയിലെ എഴുത്തുകാർക്കായി ഒരു പൊതു വേദിയില്ല എന്ന തിരിച്ചറിവിൽ നിന്ന് യുവകലാസാഹിതി ഒരുക്കുന്ന സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് അതിഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

കേരളത്തിന്റെ സാംസ്കാരിക ചരിത്രം എഴുതപ്പെട്ട പ്രമുഖരെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന മെമ്മോറിയം, യുകെയിലെ കലാകാരന്മാരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട് ഗ്യാലറി എന്നിവ സന്ദർശകർക്ക് ആകർഷണീയമായ അനുഭവമായിരിക്കും.

സാഹിത്യോത്സവത്തിന്റെ ഭാഗമായി യുകെയിലെ മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യ പുരസ്‌കാരം അന്നേ ദിവസം ബഹുമാനപ്പെട്ട മന്ത്രി ചടങ്ങിൽ സമ്മാനിക്കും.

ഈ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന സംവാദങ്ങൾ വിഷയങ്ങളുടെ വ്യത്യസ്ഥത കൊണ്ടും പങ്കെടുക്കുന്ന വ്യക്തികളുടെ പ്രഭാവം കൊണ്ടും യുകെ മലയാളികൾക്ക് വേറിട്ട അനുഭവമാകും.

പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്. സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

https://www.yuvakalasahithy.uk/ylf/

കൂടുതൽ വിവരങ്ങൾക്ക്:

ലെജീവ് രാജൻ: +44 7440045711

അഭിജിത് പ്രതീപ്കുമാർ: +44 7587799755

അഡ്വ. മുഹമ്മദ് നാസിം: +44 7388382384

അല്ലെങ്കിൽ ylf@yuvakalasahithy.uk എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.