ഐൽ ഓഫ് വൈറ്റ് ദ്വീപിൽ മലയാളി യുവാവ് അന്തരിച്ചു

യുകെ : ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റ് ദ്വീപിൽ മലയാളിയായ റെവിൻ എബ്രഹാം ഫിലിപ്പ് (35) അന്തരിച്ചു. ആലപ്പുഴ, കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കൽ റിഥംസിൽ എബ്രഹാം ഫിലിപ്പിന്റെ മകനായ റെവിൻ, പനിയെ തുടർന്ന് മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ചികിത്സയിൽ തുടരവേ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് വർഷം മുൻപാണ് റെവിൻ യുകെയിലേക്ക് കുടിയേറിയത്.
ഭാര്യ: ബിസ്മി, ഐൽ ഓഫ് വൈറ്റ് NHS ഹോസ്പിറ്റലിലെ നഴ്‌സ്.
മകൾ: ഇസ എൽസ റെവിൻ (4 വയസ്സ്).
മാതാവ്: എൽസി എബ്രഹാം.
സഹോദരി: രേണു അന്ന എബ്രഹാം.
സഹോദരി ഭർത്താവ്: കെമിൽ കോശി.
റെവിന്റെ നിര്യാണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തീരാനഷ്ടമായി.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്.