സ്കോട്‌ലൻഡ് മലയാളി അസോസിയേഷൻ: 2025-2026-ലെ പുതിയ നേതൃത്വം പ്രവർത്തനം തുടങ്ങി

Mar 15, 2025 - 09:26
Mar 15, 2025 - 09:32
 0
സ്കോട്‌ലൻഡ് മലയാളി അസോസിയേഷൻ: 2025-2026-ലെ പുതിയ നേതൃത്വം പ്രവർത്തനം തുടങ്ങി
പുതിയ ഭാരവാഹികൾ

സ്കോട്‌ലൻഡ്: സ്കോട്‌ലൻഡിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി 15 വർഷമായി നിരന്തരം പ്രവർത്തിച്ചുവരുന്ന സ്കോട്‌ലൻഡ് മലയാളി അസോസിയേഷൻ (SMA) 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പരിചയസമ്പന്നരായ മുതിർന്നവരുടെയും ഊർജസ്വലരായ യുവതലമുറയുടെയും സമന്വയം ഉറപ്പാക്കിക്കൊണ്ടാണ് ഈ വർഷത്തെ നേതൃത്വം രൂപവത്കരിച്ചിരിക്കുന്നത്. പ്രസിഡന്റായി ഡോ. ലിബു മഞ്ഞക്കലിനെയും സെക്രട്ടറിയായി സിന്റോ പാപ്പച്ചനെയും ട്രഷററായി സോമരാജൻ നാരായണനെയും ജനറൽ കൺവീനറായി തോമസ് പറമ്പിലിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അനീഷ് തോമസും ഉദയ ഓ. കെ.യും, PRO & IT ഭാരവാഹിയായി അമർനാഥ് ടി. എസും, സ്പോർട്സ് കോ-ഓർഡിനേറ്ററായി മുഹമ്മദ് ആസിഫും, ആർട്സ് കോ-ഓർഡിനേറ്റർമാരായി നോബിൻ പെരുമ്പിള്ളി ജോണും ശ്രുതി തുളസീധരനും, ജോയിന്റ് സെക്രട്ടറിമാരായി അരുൺ ദേവസ്സിക്കുട്ടിയും ഡെലീന ഡേവിസും, ഒഫീഷ്യൽ അഡ്വൈസറായി അതുൽ കുര്യനും, ഫുഡ് കോ-ഓർഡിനേറ്ററായി ദീപു മോഹനും, ഫിനാൻഷ്യൽ അഡ്വൈസറായി എബ്രഹാം മാത്യുവും, ലീഗൽ അഡ്വൈസറായി സഫീർ അഹമ്മദും, യൂണിവേഴ്സിറ്റി കോ-ഓർഡിനേറ്ററായി സത്യയും, യൂത്ത് കോ-ഓർഡിനേറ്ററായി സുബിത് ജയകുമാറും തിരഞ്ഞെടുക്കപ്പെട്ടു. യു.കെ.എം.എ. (UKMA) പ്രതിനിധികളായി സണ്ണി ഡാനിയേൽ (ഡയറക്ടർ), ഹാരിസ് കുന്നിൽ (ഡയറക്ടർ) എന്നിവരും കമ്മിറ്റിയിൽ പ്രവർത്തിക്കും.

മുൻവർഷങ്ങളിൽ ആരംഭിച്ച പദ്ധതികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പുതിയ പ്രസിഡന്റ് ഡോ. ലിബു മഞ്ഞക്കൽ വ്യക്തമാക്കി. കേരളീയ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും, കലയിലും കായികരംഗത്തും അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണ സെമിനാറുകൾ സംഘടിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ പ്രധാന പരിപാടികളിൽ മാർച്ച് മാസത്തിൽ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാർക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങൾ, ഏപ്രിൽ 26-ന് ഈസ്റ്റർ-വിഷു-ഈദ് സംയുക്ത ആഘോഷം, മെയ് 18, 25 തീയതികളിൽ ഓൾ യു.കെ. ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ ഉൾപ്പെടുന്നു. ഈ പരിപാടികളിലേക്ക് സ്കോട്‌ലൻഡിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും എസ്.എം.എ. ഹാർദവമായി സ്വാഗതം ചെയ്യുന്നു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.