കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ്: 2025-26 ഭരണസമിതി തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) 2025-2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ. ഡോജി മാത്യുവിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. സുമേഷ് ടി.എസ്. പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. പ്രജിത് പ്രസാദ് വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് ശ്രീ. അനൂപ് സോമന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റായി നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറിയായി ജിത്തു തോമസ്, ട്രഷററായി സുബിൻ ജോർജ് എന്നിവരും രക്ഷാധികാരികളായി അനൂപ് സോമൻ, ജിയോ തോമസ്, സി.വി. പോൾ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി ബോർഡ് ചെയർമാനായി പ്രവീൺ കുമാറും വനിതാ ചെയർപേഴ്സനായി സോണൽ ബിനുവും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഏരിയ കോർഡിനേറ്റർമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ വിപുലമായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
വരും വർഷത്തെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകാൻ പുതിയ സമിതിക്ക് കഴിയുമെന്ന് അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.