ജോലിസ്ഥലങ്ങളിൽ പരമാവധി താപനില പരിധി വേണം; പിന്തുണയുമായി സാദിഖ് ഖാൻ
ജോലിസ്ഥലങ്ങളിലെ അമിതചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ നിയമപരമായ പരമാവധി താപനില വേണമെന്ന് സാദിഖ് ഖാൻ.
ലണ്ടൻ : ആവർത്തിക്കുന്ന ഉഷ്ണതരംഗങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ജോലിസ്ഥലങ്ങളിൽ പരമാവധി താപനില പരിധി നിശ്ചയിക്കണമെന്ന ആവശ്യത്തിന് ലണ്ടൻ മേയർ സാദിഖ് ഖാൻ പിന്തുണ പ്രഖ്യാപിച്ചു. ചില ജോലിസ്ഥലങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾ പുതുക്കണമെന്ന ആവശ്യം ശക്തമായത്.
യൂണിസണും ട്രേഡ്സ് യൂണിയൻ കോൺഗ്രസും സാധാരണ ജോലികൾക്ക് 30 ഡിഗ്രിയും കൂടുതൽ ശാരീരിക അധ്വാനം ആവശ്യമായ ജോലികൾക്ക് 27 ഡിഗ്രിയും പരമാവധി പരിധിയായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. കാലാവസ്ഥാ മാറ്റ സമിതിയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ പരിധി വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
നിർബന്ധിത പരമാവധി താപനില നടപ്പാക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് ഈ വർഷം നടത്തുന്ന പൊതുചർച്ചയിൽ താപനില പരിധിയും പരിശോധിക്കും. സ്കൂളുകളും ആശുപത്രികളും ഗതാഗത സംവിധാനവും ചൂടിൽ ബാധിക്കപ്പെടുന്നതിനാൽ ശക്തമായ നിയമനടപടികൾ വേണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
English Summary: Sadiq Khan has backed calls for a legal maximum workplace temperature in the UK.
