ലണ്ടൻ ഗുരുവായൂർ ക്ഷേത്ര സാക്ഷാത്കാരത്തിനായി മീനഭരണി മഹോത്സവം

Mar 11, 2025 - 05:29
Mar 11, 2025 - 05:32
 0
ലണ്ടൻ ഗുരുവായൂർ ക്ഷേത്ര സാക്ഷാത്കാരത്തിനായി മീനഭരണി മഹോത്സവം

ലണ്ടൻ : ഗുരുവായൂർ ക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു. മാർച്ച് 29, ശനിയാഴ്ച വൈകിട്ട് 6 മുതൽ ലണ്ടനിലെ ക്രോയ്‌ഡോണിലുള്ള വെസ്റ്റ് തോണ്ടാൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. ദേവി ഉപാസന, മഹിഷാസുര മർദിനി സ്തോത്രാലാപനം, നാമജപം, ദീപാരാധന, അന്നദാനം എന്നിവ ഉൾപ്പെടുന്നതാണ് പരിപാടി.

ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഈ ആത്മീയ സംരംഭം യുകെയിലെ മലയാളി സമൂഹത്തിന് ഒരു ഗുരുവായൂർ ക്ഷേത്രം എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പാണ്.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.