യുകെയിൽ ടൗൺ കൗൺസിലറായി മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു
യുകെയിൽ ടൗൺ കൗൺസിലറായി മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു
ഇപ്സ്വിച്ച്: പത്തനംതിട്ട കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു, സഫോക്ക് കൗണ്ടിയിലെ Needham Market Town Council-ലേക്ക് ടൗൺ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലിലെ ഒഴിവിലേക്ക് നടന്ന co-option നടപടിയിലൂടെയാണ് ആശിഷ് പുതിയ കൗൺസിലറായി ചുമതലയേറ്റത്.
Needham Market പ്രദേശത്ത് താമസിക്കുന്ന ആശിഷ്, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനങ്ങളുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി സമൂഹത്തിന്റെ വികസനത്തിൽ സജീവമായി പങ്കാളിയാകാനാണ് ആശിഷിന്റെ ലക്ഷ്യം.
പത്തനംതിട്ട കോന്നി സ്വദേശിയായ ഒരു മലയാളി യുവാവ് യുകെയിലെ പ്രാദേശിക ഭരണസംവിധാനത്തിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി. പുതിയ ഉത്തരവാദിത്തം സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും നിർവഹിക്കുമെന്നും ആശിഷ് വ്യക്തമാക്കി.
