അഞ്ച് മില്യൺ പൗണ്ടിന്റെ സമ്മാനം പ്രഖ്യാപിക്കാതിരുന്നതിൽ നിയമലംഘനമില്ലെന്ന് നൈജൽ ഫാരേജ്
അഞ്ച് മില്യൺ പൗണ്ടിന്റെ വ്യക്തിഗത സമ്മാനവും ജോർജ് കോട്രെലിൽനിന്നുള്ള സഹായവും പ്രഖ്യാപിക്കേണ്ടതില്ലെന്ന് നൈജൽ ഫാരേജ് വാദിച്ചു.
ലണ്ടൻ : വ്യവസായി ക്രിസ്റ്റഫർ ഹാർബോണിൽനിന്ന് ലഭിച്ച അഞ്ച് മില്യൺ പൗണ്ടിന്റെ വ്യക്തിഗത സമ്മാനം പാർലമെന്റിൽ പ്രഖ്യാപിക്കാതിരുന്നതിലൂടെ നിയമലംഘനം നടത്തിയിട്ടില്ലെന്ന് റീഫോം യുകെ നേതാവ് നൈജൽ ഫാരേജ്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച തുക യാതൊരു നിബന്ധനകളുമില്ലാത്ത വ്യക്തിഗത സമ്മാനമായിരുന്നുവെന്നും രാഷ്ട്രീയ പ്രചാരണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ സാമ്പത്തിക തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട സുഹൃത്ത് ജോർജ് കോട്രെൽ ലണ്ടനിലെ ഒരു വീട് ഓഫിസായി ഉപയോഗിക്കാൻ അനുവദിച്ചതും സമൂഹമാധ്യമ വീഡിയോകളുടെ ചിത്രീകരണ സഹായം നൽകിയതും ഫാരേജ് സമ്മതിച്ചു. എന്നാൽ പാർലമെന്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇവ ലഭിച്ചതെന്നും അതിനാൽ പ്രഖ്യാപിക്കേണ്ട ബാധ്യതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അഞ്ച് മില്യൺ പൗണ്ടിന്റെ സമ്മാനവും മറ്റു സഹായങ്ങളും പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നോ എന്ന കാര്യത്തിൽ പാർലമെന്ററി സ്റ്റാൻഡേർഡ്സ് കമ്മീഷണറുടെ അന്വേഷണം തുടരുകയാണ്. ജോർജ് കോട്രെലിന്റെ അമ്മ റീഫോം യുകെയ്ക്ക് നൽകിയ അഞ്ച് ലക്ഷം പൗണ്ടിന്റെ സംഭാവനയുടെ യഥാർഥ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ഏകോപിത ശ്രമമാണെന്ന് ഫാരേജ് ആരോപിച്ചു.
English Summary: Nigel Farage says a £5 million gift and other support did not require declaration as investigations continue.
