11-ാമത് യു.കെ. കോലഞ്ചേരി സംഗമം ജൂൺ 27 ശനിയാഴ്ച ലണ്ടനിൽ
ലണ്ടൻ: യു.കെ.യിലുള്ള എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യു.കെ. കോലഞ്ചേരി സംഗമം അനവധി വർഷങ്ങളായി നാട്ടിലും വിദേശത്തുമായി നിരവധി സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
സംഘടനയുടെ ഈ വർഷത്തെ വാർഷിക സമ്മേളനവും, കുടുംബകൂട്ടായ്മയും 2026 ജൂൺ മാസം 27 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ലണ്ടനിൽ, ഹൈ വികോംബിലുള്ള ബ്ലെഡ്‌ലോ വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലണ്ടൻ ഇത്തവണ സാക്ഷ്യം വഹിക്കും.
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ശ്രീ. നിഖിൽ പോൾ ബാബു ഹൈ വികോംബ് ചെയർമാൻ ആയും, ശ്രീ. ജോൺസൺ മാണി പീറ്റർബറോ ജനറൽ കൺവീനറായും, ശ്രീ. നൈസന്റ് ജേക്കബ് ബ്രിസ്റ്റോൾ ഫിനാൻസ് കൺവീനറായും, ശ്രീമതിമാരായ ബെല്ല ബേബി രാജ് ബ്രിസ്റ്റോൾ, സ്നേഹ റോഷൻ, റിയ ജോബിൻ എന്നിവർ കലാ വിഭാഗം കൺവീനർമാരായും, ശ്രീ. സണ്ണി വർഗീസ് ലിവർപൂൾ, ശ്രീ. ജേബി ചാക്കപ്പൻ വോൾവർഹാംപ്റ്റൻ, ശ്രീ. തങ്കച്ചൻ എറയക്കാട്ടുകുഴി ബ്രിസ്റ്റോൾ, കുമാരി എയ്ഞ്ചൽ എൽസ ബിജു, ശ്രീ. ബിനു കുര്യാക്കോസ് സൗത്താംപ്റ്റൺ, ശ്രീ. അജി ജോർജ് ലിവർപൂൾ, ഡോ. ജോഷി ജോർജ് മാഞ്ചസ്റ്റർ, ബിജു മാത്യു വെംബ്ലി, സണ്ണി വർഗീസ് എക്സെറ്റർ, ജൂബി പോൾ നോറിച്ച്, സോജൻ കെ. പാവു യോർക്ക്ഷെയർ, ബിനോയ് കുര്യാക്കോസ് ബ്രിസ്റ്റോൾ, അശായികുമാർ സ്വിൻഡൻ എന്നിവർ സബ് കൺവീനർമാരുമായി കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടന്നുവരുന്നു.
യു.കെ. യിൽ താമസമാക്കിയിട്ടുള്ള പരിസരവാസികളെ ഒരുമിച്ച് ചേർത്ത് ഓർമ്മകളെ പങ്കുവയ്ക്കാനും, ബന്ധങ്ങളെ പുതുക്കുന്നതിനും, നമ്മുടെ പരിസരപ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്നതുപോലെ കൈത്താങ്ങ് നൽകുന്നതിനോടൊപ്പം നമ്മുടെ വരുംതലമുറക്ക് നമ്മൾ ജനിച്ചു വളർന്ന നാടിനേയും, നാട്ടുകാരേയും അടുത്തറിയുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട് കൊലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള യു.കെ., അയർലൻഡ് നിവാസികളെ നമ്മുടെ സംഗമത്തിലേക്ക് ആദരപൂർവ്വം സ്വാഗതം ചെയ്യുന്നു.
യു.കെ. കോലഞ്ചേരി സംഗമം കമ്മിറ്റി
വേദിയുടെ വിലാസം
ബ്ലെഡ്‌ലോ വില്ലേജ് ഹാൾ, ചിന്നോർ റോഡ്, പ്രിൻസസ് റിസ്ബറോ, എച്ച്.പി. 27 9 ക്യു.എഫ്., ഹൈ വികോംബ്, ബക്കിംഗ്ഹാംഷെയർ
ബന്ധപ്പെടേണ്ട നമ്പറുകൾ
പ്രസിഡന്റ്: നിഖിൽ പോൾ ബാബു - 07721 701859
സെക്രട്ടറി: ജോൺസൺ മാണി - 07956 315123
ട്രഷറർ: നൈസന്റ് ജേക്കബ് - 07809444940
വാർത്താക്കുറിപ്പ്: യുകെ കോലഞ്ചേരി സംഗമം കമ്മിറ്റി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ.
ചിത്ര വിവരണം: 11-ാമത് യുകെ കോലഞ്ചേരി സംഗമം 2026 പോസ്റ്റർ.
ചിത്രത്തിന് കടപ്പാട്: യുകെ കോലഞ്ചേരി സംഗമം കമ്മിറ്റി / യുകെ മലയാളി ന്യൂസ്
