നൈജൽ ഫരാജിന് ലഭിച്ച 50 ലക്ഷം പൗണ്ട് സമ്മാനത്തിൽ എച്ച്എംആർസി അന്വേഷണം
നൈജൽ ഫരാജിന് ലഭിച്ച 50 ലക്ഷം പൗണ്ടിന്റെ സമ്മാനവുമായി ബന്ധപ്പെട്ട നികുതി കാര്യങ്ങളിൽ എച്ച്എംആർസി അന്വേഷണം.
ലണ്ടൻ : റിഫോം യുകെ നേതാവ് നൈജൽ ഫരാജിന് ലഭിച്ച 50 ലക്ഷം പൗണ്ടിന്റെ സ്വകാര്യ സമ്മാനവുമായി ബന്ധപ്പെട്ട നികുതി കാര്യങ്ങളിൽ എച്ച്എംആർസി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച തുക പാർലമെന്ററി രേഖകളിൽ പ്രഖ്യാപിക്കാതിരുന്നതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പുതിയ അന്വേഷണം.
തുക പൂർണമായും വ്യക്തിപരമായ സമ്മാനമായതിനാൽ പാർലമെന്ററി നിയമങ്ങൾ പ്രകാരം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് നൈജൽ ഫരാജിന്റെ നിലപാട്. എന്നാൽ ഇത്രയും വലിയ തുകയ്ക്ക് ബാധകമായ നികുതി നിയമങ്ങളും പണമിടപാടിന്റെ സ്വഭാവവും പരിശോധിക്കണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്.
അന്വേഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നികുതി രഹസ്യനിയമങ്ങൾ ചൂണ്ടിക്കാട്ടി എച്ച്എംആർസി പുറത്തുവിട്ടിട്ടില്ല. പാർലമെന്ററി സ്റ്റാൻഡേർഡ്സ് കമ്മീഷണറുടെ വേറിട്ട പരിശോധനയും തുടരുന്നതിനാൽ വിഷയം നൈജൽ ഫരാജിന് കൂടുതൽ രാഷ്ട്രീയ സമ്മർദമാകുമെന്നാണ് വിലയിരുത്തൽ.
English Summary: HMRC is reportedly examining tax issues linked to a £5 million gift received by Nigel Farage.
