യുകെയിൽ നഴ്സിങ് കെയർ അസിസ്റ്റന്റായിരുന്ന മലയാളി യുവാവ് ജെബിൻ കെ. ബാബു അന്തരിച്ചു

മാഞ്ചസ്റ്ററിൽ നഴ്സിങ് കെയർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി ജെബിൻ കെ. ബാബു (34) നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.

Jul 16, 2026 - 12:54
Jul 16, 2026 - 11:03
 0
യുകെയിൽ നഴ്സിങ് കെയർ അസിസ്റ്റന്റായിരുന്ന മലയാളി യുവാവ് ജെബിൻ കെ. ബാബു അന്തരിച്ചു
Jebin K. Babu (34) — Photo Credit: Courtesy of Family

ലണ്ടൻ : മാഞ്ചസ്റ്ററിൽ നഴ്സിങ് കെയർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പത്തനംതിട്ട കിഴവള്ളൂർ കൈപ്പകശ്ശേരിൽ ജെബിൻ കെ. ബാബു (34) അന്തരിച്ചു. സ്റ്റോക്ക്പോർട്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ജീവനക്കാരനായിരുന്ന ജെബിൻ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അന്തരിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ജെബിൻ ഒരു മാസത്തോളം യുകെയിൽ ചികിത്സ നേടിയിരുന്നു. തുടർന്ന് തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജെബിന്റെ നിര്യാണം യുകെയിലെയും നാട്ടിലെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

യുകെയിലെ മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മയായ ‘England Malayalees’ ഗ്രൂപ്പിന്റെ സഹസ്ഥാപകനും മുൻ അഡ്മിനുമായിരുന്നു ജെബിൻ. ജെബിന്റെ മരണവിവരമറിഞ്ഞതിനെ തുടർന്ന് ഭാര്യ യുകെയിൽനിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചതായി സുഹൃത്തുക്കൾ അറിയിച്ചു. ദമ്പതികൾക്ക് ഒരു മകളുണ്ട്. ജന്മദിനത്തിന് തലേദിവസമാണ് ജെബിൻ വിടപറഞ്ഞത്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

English Summary: Manchester-based nursing care assistant Jebin K. Babu (34) passed away in Kerala after a prolonged illness.

സ്വന്തം ലേഖകൻ Official reporter profile for UK Malayali News, publishing news and updates relevant to the UK Malayali and Indian community.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.