കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾ ഫെബ്രുവരി 15-ന്

Feb 10, 2026 - 03:22
 0
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾ ഫെബ്രുവരി 15-ന്

ലണ്ടൻ : യു കെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാശിവരാത്രി ആഘോഷങ്ങൾ ഫെബ്രുവരി 15 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. അന്നേ ദിവസം വൈകുന്നേരം 8 മണി മുതൽ വിശേഷാൽ ശിവപൂജ, ദീപാരാധന, രുദ്രാഭിഷേകം, യാമപൂജ, ധാര, സഹസ്രനാമ അർച്ചന, ഭജൻസ് എന്നിവ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 16 തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ 5 മണി വരെ നടക്കുന്ന യാമപൂജയോടും ഭസ്മാഭിഷേകത്തോടും കൂടി ശിവരാത്രി പൂജകൾക്ക് പരിസമാപ്ത്തിയാകും.

ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനി, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ എന്നിവർ വിശേഷാൽ പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകളിൽ സഹകർമികത്വം വഹിക്കുന്നതാണ്. കൂടാതെ ശിവരാത്രിയോടനുബന്ധിച്ച് ഫെബ്രുവരി 15-ന് വൈകുന്നേരം 6 മണി മുതൽ ഭക്തജനങ്ങൾക്കായി 'ഒൺ വിഷൻ ഹെൽത്ത് ആൻഡ് വെൽബീയിങ്' അവേർനെസ് സെഷനും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

റോച്ചസ്റ്ററിലെ നോർത്ത് ഗേറ്റിലുള്ള ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 07838170203, 07985245890, 07507766652, 07906130390, 07973151975 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English Summary

The Kent Ayyappa Temple is organizing Maha Shivaratri celebrations on February 15 and 16 with special rituals and a health awareness session.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.