നിയമക്കുരുക്കിൽ യുകെയിലെ ഏറ്റവും വലിയ ജല പുനരുപയോഗ പദ്ധതി; അടിയന്തര നിയമഭേദഗതി വേണമെന്ന് ആവശ്യം

Calls are growing for urgent legal reform to activate the UK’s largest water reuse scheme in drought-hit Cambridgeshire.

Aug 19, 2026 - 17:10
Aug 19, 2026 - 17:23
 0
നിയമക്കുരുക്കിൽ യുകെയിലെ ഏറ്റവും വലിയ ജല പുനരുപയോഗ പദ്ധതി; അടിയന്തര നിയമഭേദഗതി വേണമെന്ന് ആവശ്യം
AI Generated Representative Image / © UK Malayali News

ലണ്ടൻ : യുകെയിലെ ഏറ്റവും വലിയ ജല പുനരുപയോഗ സംവിധാനം നിയമപരമായ തടസ്സത്തെ തുടർന്ന് പ്രവർത്തിപ്പിക്കാനാകാതെ കിടക്കുന്നതായി റിപ്പോർട്ട്. കേംബ്രിഡ്ജ്ഷയറിലെ എഡിങ്ടൺ നഗരവികസന പദ്ധതിയിൽ സ്ഥാപിച്ച സംവിധാനം 2021 മുതൽ ഉപയോഗത്തിന് തയ്യാറായിരുന്നെങ്കിലും കുടിവെള്ളവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ കാരണം പ്രവർത്തനം ആരംഭിക്കാനായിട്ടില്ല. മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് ടോയ്ലറ്റ് ഫ്ലഷിംഗ് ഉൾപ്പെടെയുള്ള കുടിവെള്ളമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു പദ്ധതി. ഇത് പ്രവർത്തിച്ചാൽ ഓരോ താമസക്കാരനും പ്രതിദിനം ഏകദേശം 25 ലിറ്റർ വരെ ശുദ്ധജലം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കേംബ്രിഡ്ജ് മേഖല യുകെയിൽ ജലക്ഷാമം ഏറ്റവും രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളിലൊന്നാണ്. ഈ വേനലിലെ വരൾച്ചയെ തുടർന്ന് കേംബ്രിഡ്ജ് വാട്ടറും ആംഗ്ലിയൻ വാട്ടറും ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 1991ലെ Water Industry Act പ്രകാരം വീടുകളിലേക്ക് നൽകുന്ന ജലം കുടിക്കാൻ അനുയോജ്യമായ നിലവാരത്തിലുള്ളതായിരിക്കണമെന്ന വ്യവസ്ഥയാണ് പുനരുപയോഗ ജല പദ്ധതിക്ക് തടസ്സമായിരിക്കുന്നത്. മഴവെള്ളവും വീടുകളിൽ നിന്നുള്ള ‘ഗ്രേ വാട്ടറും’ പുനരുപയോഗിക്കുന്നത് യൂറോപ്പിലെ ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങളായി വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും യുകെ ഈ രംഗത്ത് പിന്നിലാണെന്നും ജല പുനരുപയോഗ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2055ഓടെ ഇംഗ്ലണ്ടിൽ പ്രതിദിന ജല ആവശ്യത്തിൽ 5 ബില്യൺ ലിറ്റർ വരെ കുറവ് ഉണ്ടാകാമെന്ന് എൻവയോൺമെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരട്ട ജലവിതരണ സംവിധാനങ്ങൾ വീടുകളിൽ അനുവദിക്കുന്ന തരത്തിൽ നിയമം മാറ്റണമെന്ന് Drinking Water Inspectorate തന്നെ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഇത്തരം പദ്ധതികൾ നടപ്പാക്കാവൂ എന്നാണ് അധികൃതരുടെ നിലപാട്. നിയമപരമായ തടസ്സങ്ങൾ പരിഹരിക്കാൻ Defraയും Cambridge Waterഉം ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന ജല നിയമഭേദഗതി എഡിങ്ടൺ പദ്ധതി പ്രവർത്തനക്ഷമമാക്കാനുള്ള അവസരമാകാമെന്നും അധികൃതർ വ്യക്തമാക്കി.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.