ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ കർക്കിടകവാവ് ബലി തർപ്പണത്തിന് ഒരുങ്ങുന്നു
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളിന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 12ന് റോച്ചെസ്റ്ററിലെ റിവർ മെഡ്‌വേ തീരത്ത് കർക്കിടകവാവ് ബലി തർപ്പണം നടക്കും.
ലണ്ടൻ : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കർക്കിടകവാവ് ബലി തർപ്പണ ചടങ്ങുകൾ 1201 കർക്കിടകം 27, 2026 ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 11:30 മുതൽ നടക്കും. ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ റിവർ മെഡ്‌വേയുടെ തീരത്താണ് ആചാരപരവും ആത്മീയവുമായ പ്രാധാന്യമുള്ള ബലി തർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ശ്രീ. അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പരമ്പരാഗത രീതിയിലാണ് ബലി തർപ്പണ ചടങ്ങുകൾ നടക്കുക. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും. ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ സമർപ്പിക്കാനും അവസരം ലഭിക്കും.
Kent Ayyappa Temple is preparing to conduct Karkidaka Vavu Bali Tharpanam on August 12, 2026, at River Medway in Rochester.
