വാട്ടർലൂവിൽ–ഹവന്റ് മലയാളി കൂട്ടായ്മയുടെ ബാർബിക്യൂ പാർട്ടിയും ഒത്തുചേരലും ജൂലൈ 19ന്
വാട്ടർലൂവിൽ–ഹവന്റ് മലയാളി കൂട്ടായ്മയുടെ ബാർബിക്യൂ പാർട്ടിയും സൗഹൃദ ഒത്തുചേരലും ജൂലൈ 19ന് Queen Elizabeth Country Park ൽ നടക്കും.
ലണ്ടൻ : വാട്ടർലൂവിൽ–ഹവന്റ് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ബാർബിക്യൂ പാർട്ടിയും സൗഹൃദ ഒത്തുചേരലും ജൂലൈ 19 ഞായറാഴ്ച സംഘടിപ്പിക്കുന്നു. ഹോൺഡീനിലെ പ്രശസ്തമായ Queen Elizabeth Country Park ലെ Cannon Ball Site ൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രവാസജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് പ്രദേശത്തെ മലയാളി കുടുംബങ്ങൾക്ക് ഒരുമിച്ച് കൂടാനുള്ള നല്ലൊരു അവസരമാണിതെന്ന് സംഘാടകർ അറിയിച്ചു.
മലയാളി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ഈ സൗഹൃദവേദി വഴിയൊരുക്കും. രുചികരമായ ബാർബിക്യൂ വിഭവങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചെറിയ കളികളും വിനോദ പരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഭക്ഷണ ക്രമീകരണങ്ങൾ കൃത്യമായി നടത്തുന്നതിനായി പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന കുടുംബങ്ങൾ തങ്ങളുടെ അംഗങ്ങളുടെ എണ്ണം ജൂലൈ 10 നകം സംഘാടകരെ അറിയിക്കണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു. പ്രദേശത്തെ മുഴുവൻ മലയാളി കുടുംബങ്ങളെയും സമൂഹാംഗങ്ങളെയും ഈ സന്തോഷദിനത്തിലേക്ക് കമ്മിറ്റി ഭാരവാഹികൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.
Party Venue: Queen Elizabeth Country Park, Cannon Ball Site, Gravel Hill, Horndean, Waterlooville, PO8 0QE.
The Waterlooville-Havant Malayali community is organizing a BBQ party and friendly get-together at Queen Elizabeth Country Park on July 19.
