മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എം.എം.വി.എസ് സൗത്ത് സോൺ കോൺഫറൻസ് പൂളിൽ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു

May 30, 2026 - 00:55
 0
മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എം.എം.വി.എസ് സൗത്ത് സോൺ കോൺഫറൻസ് പൂളിൽ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു

ലണ്ടൻ : മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മർത്ത് മറിയം വനിതാ സമാജം സൗത്ത് സോൺ ഏകദിന കോൺഫറൻസ് പൂളിൽ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. 2026 മെയ് 23-ാം തീയതി ശനിയാഴ്ച പൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആതിഥേയത്വത്തിൽ ബ്രാങ്ക്സം പൂൾ സെന്റ് ആൽഡ്ഹെംസ് ചർച്ചിൽ വച്ചാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. ഭദ്രാസനത്തിലെ സൗത്ത് സോണിലെ 14 ഇടവകകളിൽ നിന്നായി നൂറ്റിയെൺപതോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. "മനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയുക" എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ കോൺഫറൻസ്.

യൂണിറ്റ് സെക്രട്ടറി മിസിസ് ആൻസി ഡേവിഡ്, മിസിസ് മറിയാമ്മ മാർട്ടിൻ എന്നിവർ സമ്മേളനത്തിന് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് എം.എം.വി.എസ് വൈസ് പ്രസിഡന്റ് റവ.ഫാ. എബി ഫിലിപ്പ് വർഗ്ഗീസ് ഉദ്ഘാടന പ്രസംഗം നടത്തി. എം.എം.വി.എസ് പ്രസിഡന്റും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സ്റ്റെഫാനോസ് എന്നിവർ കോൺഫറൻസിന് അനുഗ്രഹ സന്ദേശങ്ങൾ നൽകി. ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരിയും ഭദ്രാസന കൗൺസിൽ അംഗവുമായ റവ.ഫാ. സ്റ്റാൻലി ഡേവിഡ് ജെയിംസ് ആയിരുന്നു മുഖ്യപ്രഭാഷകൻ. മുഖ്യചിന്താവിഷയത്തെ ആസ്പദമാക്കി അദ്ദേഹം നടത്തിയ പ്രഭാഷണം വിശ്വാസികൾക്ക് ആത്മീയ ഉണർവേകി. തുടർന്ന് റീജ ജോ കൊച്ചമ്മ നയിച്ച പഠനക്ലാസും നടന്നു.

ചിന്താവിഷയത്തെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകൾ, പൊതു ബിസിനസ്സ് സെഷൻ, വിവിധ പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനദാനം എന്നിവ കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. റവ.ഫാ. മോബിൻ വർഗീസ് നേതൃത്വം നൽകിയ ബൈബിൾ ക്വിസ് മത്സരം കോൺഫറൻസിൽ പങ്കെടുത്തവർക്ക് ഏറെ അറിവുപകരുന്നതായിരുന്നു. ഇടവക വികാരി റവ.ഫാ. ജോ മാത്യു, റവ.ഫാ. മോബിൻ വർഗ്ഗീസ്, റവ.ഫാ. അനൂപ് അബ്രഹാം, റവ.ഫാ. അലൻ വർഗ്ഗീസ്, ഭദ്രാസന കൗൺസിൽ അംഗം മിസ്റ്റർ വിനോദ് കൊച്ചുപറമ്പിൽ, എം.എം.വി.എസ് ഭദ്രാസന ജനറൽ സെക്രട്ടറി മിസിസ് ബിന്ദു ബിനോയ്, സൗത്ത് സോൺ കോർഡിനേറ്റർമാരായ മിസിസ് റൂബി സാമുവൽ, മിസിസ് ആശാ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.എം.വി.എസ് സൗത്ത് സോണിന്റെ ആത്മീയ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും ഈ കോൺഫറൻസ് വലിയൊരു ഊർജ്ജമായി മാറിയെന്ന് സമ്മേളനം വിലയിരുത്തി.

The Malankara Orthodox Church MMVS South Zone Annual Conference concluded successfully in Poole with large participation.

Shajan Abraham Shajan Abraham is the Editor of UK Malayali News. He specializes in reporting community news, social issues, and digital content creation for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.