യുകെയിലെ സൗത്താംപ്ടണിൽ മലയാളി യുവാവ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറം മോങ്ങം സ്വദേശി നബീൽ

May 26, 2026 - 16:55
 0
യുകെയിലെ സൗത്താംപ്ടണിൽ മലയാളി യുവാവ് അന്തരിച്ചു; വിടവാങ്ങിയത് മലപ്പുറം മോങ്ങം സ്വദേശി നബീൽ

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി സൗത്താംപ്ടണിൽ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം മോങ്ങം സ്വദേശി നബീൽ ആണ് വിടവാങ്ങിയത്. 37 വയസ്സായിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. സെറിബ്രൽ വാസ്കുലിറ്റിസുമായി ബന്ധപ്പെട്ടുണ്ടായ സ്ട്രോക്കാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നബീൽ സൗത്താംപ്ടണിൽ താമസിച്ച് ഐടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ചേനാട്ട് കുഴിയിൽ മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്.

ഭാര്യ റംഷീന. മക്കൾ റെഹാൻ, റെയ്ന. സഹോദരങ്ങൾ: ഹമീദ്, റഷീദ്, റഹൂഫ്, വഹീബ്, ബത്തൂല.

നബീലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സൗത്താംപ്ടണിലെ മലയാളി സമൂഹത്തിനും വലിയ ദുഃഖമായി. കുടുംബത്തിന്റെ ദുഃഖത്തിൽ UK Malayali News അനുശോചനം രേഖപ്പെടുത്തുന്നു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.