മാഞ്ചസ്റ്റർ സ്കൂളിൽ വിദ്യാർത്ഥിനിയുടെ കത്തിക്കുത്ത്: മൂന്ന് പേർക്ക് പരിക്ക്, പ്രതി കസ്റ്റഡിയിൽ  

Jun 10, 2026 - 18:34
 0
മാഞ്ചസ്റ്റർ സ്കൂളിൽ വിദ്യാർത്ഥിനിയുടെ കത്തിക്കുത്ത്: മൂന്ന് പേർക്ക് പരിക്ക്, പ്രതി കസ്റ്റഡിയിൽ  

ലണ്ടൻ : യുകെയിലെ മാഞ്ചസ്റ്ററിലുള്ള കോ-ഓപ്പ് അക്കാദമി സ്കൂളിൽ വിദ്യാർത്ഥിനിയുടെ കത്തിക്കുത്ത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ സ്കൂൾ വിദ്യാർത്ഥിനിയെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ബ്ലാക്ക്ലിയിലെ പ്ലാന്റ് ഹിൽ റോഡിലുള്ള സ്കൂൾ പരിസരത്തായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.  


ആക്രമണത്തെ തുടർന്ന് സ്കൂളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ക്ലാസ് മുറികൾ ഉള്ളിൽനിന്ന് പൂട്ടാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് വൻ പോലീസ് സന്നാഹവും ആംബുലൻസുകളും എത്തിച്ചേർന്നു. ആകാശ നിരീക്ഷണത്തിനായി ഹെലികോപ്റ്ററും രംഗത്തുണ്ടായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.


സ്കൂളിലെ കുട്ടികൾക്കോ ജീവനക്കാർക്കോ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ തുടർന്ന് സ്കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.


A schoolgirl has been arrested after three people sustained non-serious injuries in a stabbing incident at the Co-op Academy in Manchester.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.