കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മിഥുനമാസ പൂജ ജൂൺ 20ന്

Jun 17, 2026 - 23:52
 0
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മിഥുനമാസ പൂജ ജൂൺ 20ന്
Image: Kent Ayyappa Temple / Event Poster Credit: Kent Ayyappa Temple / UK Malayali News

ലണ്ടൻ : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മിഥുനമാസ പൂജ 2026 ജൂൺ 20 ശനിയാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. അന്നേ ദിവസം രാവിലെ 8.30ന് ഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും. വൈകുന്നേരം 6 മണി മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്രനാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടും.

വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ പൂജയ്ക്ക് ആവശ്യമായ പൂക്കളും ഒരു നിലവിളക്കും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ എന്നിവർ പ്രധാന കാർമികത്വം വഹിക്കും. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹകാർമികത്വവും നിർവഹിക്കും.

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ വിലാസം: KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS. കൂടുതൽ വിവരങ്ങൾക്ക് 07838170203, 07985245890, 07507766652, 07906130390, 07973 151975 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Mithunamasa pooja will be held at Kent Ayyappa Temple on Saturday, June 20, 2026.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.