ആദ്യ വീട് വാങ്ങുന്നവർക്ക് പുതിയ ISA പദ്ധതി; 2028 മുതൽ മാറ്റം
ആദ്യമായി വീട് വാങ്ങുന്നവർക്ക് സഹായകമാകുന്ന പുതിയ First Time Buyer ISA പദ്ധതി 2028 മുതൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു.
ലണ്ടൻ : ബ്രിട്ടനിൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ സമ്പാദ്യ പദ്ധതി കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. നിലവിലുള്ള ലൈഫ് ടൈം ISA പദ്ധതിക്ക് പകരം ‘ഫസ്റ്റ് ടൈം ബയർ ISA’ എന്ന പേരിലാണ് പുതിയ പദ്ധതി വരുന്നത്. 2028 ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിലവിലെ ലൈഫ് ടൈം ISA പദ്ധതിയിൽ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് വിമർശനം. അടിയന്തരമായി പണം പിൻവലിച്ചാലോ നിശ്ചിത പരിധിയേക്കാൾ വിലയുള്ള വീട് വാങ്ങാൻ ശ്രമിച്ചാലോ പിഴ ഈടാക്കുന്ന രീതിയായിരുന്നു വലിയ പ്രശ്നം. ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ വീടുകളുടെ വില ഉയർന്നതോടെ പല first-time buyers-നും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ പദ്ധതിയിൽ വീട് വാങ്ങുന്ന സമയത്ത് സർക്കാർ ബോണസ് തുക ഒരുമിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ മുൻപുപോലെ ഓരോ വർഷവും ബോണസ് ലഭിക്കാത്തതിനാൽ അതിന്റെ പലിശ നിക്ഷേപകർക്ക് ലഭിക്കില്ല. വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യ ആനുകൂല്യവും പുതിയ പദ്ധതിയിൽ ഉണ്ടാകില്ല. പദ്ധതി കൂടുതൽ ലളിതമാക്കുന്നതിനായാണ് ഈ മാറ്റങ്ങളെന്നാണ് സർക്കാർ നിലപാട്. English Summary: The UK plans to replace Lifetime ISA with a new First Time Buyer ISA from April 2028.
