യുകെ മലയാളി സമൂഹത്തിന് വീണ്ടും വേദനയായി മരണവാർത്ത; ഈസ്റ്റ് ഹാമിലെ സിസിലി കൃഷ്ണൻ വിടവാങ്ങി

May 28, 2026 - 12:14
 0
യുകെ മലയാളി സമൂഹത്തിന് വീണ്ടും വേദനയായി മരണവാർത്ത; ഈസ്റ്റ് ഹാമിലെ സിസിലി കൃഷ്ണൻ വിടവാങ്ങി

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി ഈസ്റ്റ് ഹാമിൽ മലയാളി യുവതി അന്തരിച്ചു. ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന സിസിലി കൃഷ്ണൻ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. യോഗ പരിശീലനത്തിനിടെ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിസിലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും, രണ്ട് ദിവസം ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾക്കൊടുവിൽ മരണത്തിന് കീഴടങ്ങി.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സയും ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളും തുടരുന്നതിനിടെയാണ് സിസിലിയെ തേടി ഹൃദയാഘാതം എത്തിയത്. കൊല്ലം സ്വദേശികളായ കുടുംബം വർഷങ്ങൾക്ക് മുമ്പ് യുകെയിൽ കുടിയേറിയവരാണ്. ഭർത്താവ് അശോക്. മക്കൾ റയോൻ, റീസ്. ആരോഗ്യ സംരക്ഷണ വകുപ്പിൽ സർക്കാർ ജീവനക്കാരിയായിരുന്ന സിസിലിയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബവും സുഹൃത്തുക്കളും ഈസ്റ്റ് ഹാമിലെ മലയാളി സമൂഹവും ദുഃഖത്തിലാണ്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.