നോട്ടിങ്ഹാംഷറിൽ കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് കാറിടിച്ചു കയറ്റി; അഞ്ച് പേർക്ക് പരിക്ക്

May 10, 2026 - 10:33
 0
നോട്ടിങ്ഹാംഷറിൽ കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് കാറിടിച്ചു കയറ്റി; അഞ്ച് പേർക്ക് പരിക്ക്

നോട്ടിങ്ഹാംഷറില്‍ കാല്‍നടയാത്രക്കാരിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.12-ന് അര്‍നോള്‍ഡ് ടൗണ്‍ സെന്ററിലാണ് സംഭവം.

അപകടത്തിന് ഏതാനും സമയം മുമ്പ് ടൗണ്‍ സെന്ററില്‍ വച്ച് ഒരു തര്‍ക്കം നടന്നതായും, ഇതാകാം പിന്നീട് കാര്‍ ഇടിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം. 40 വയസുകാരനായ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും, ഇയാള്‍ക്ക് മേല്‍ വധശ്രമത്തിന് കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

കാല്‍നടയാത്രക്കാരില്‍ പലരെയും കാര്‍ ഇടിച്ചതായാണ് വിവരം. ഇതില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകട ശേഷം കാര്‍ നടപ്പാതയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടിയിലായി.

സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്നും, നിലവില്‍ ഭീകരവിരുദ്ധസംഘം കേസന്വേഷണത്തില്‍ പങ്കെടുക്കുന്നില്ലെന്നും നോട്ടിങ്ഹാംഷര്‍ പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി, മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.