സ്കോട്ലണ്ടിൽ കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് കാറിടിച്ചു കയറി നാലു പേർക്ക് പരിക്ക്

May 18, 2026 - 18:37
 0
സ്കോട്ലണ്ടിൽ കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് കാറിടിച്ചു കയറി നാലു പേർക്ക് പരിക്ക്

സ്‌കോട്ട്‌ലണ്ടിലെ ക്ലാക്ക്മാനന്‍ഷയറില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറി നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ എട്ട്, പന്ത്രണ്ട് വയസുകാരായ രണ്ട് കുട്ടികളുമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2:40-ഓടെയാണ് 70-കാരനായ ഡ്രൈവര്‍ ഓടിച്ച കാര്‍, അലോവാസ് ക്ലാക്ക്മാനന്‍ റോഡില്‍ വച്ച് കാല്‍നടയാത്രക്കാരെ ഇടിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേര്‍ 43, 81 വയസുകാരായ സ്ത്രീകളാണ്.

പണികള്‍ക്കായി അടച്ചിട്ട റോഡില്‍ അലോവ അത്‌ലറ്റിക് എഫ്‌സിയുടെ ഇന്‍ഡോഡ്രില്‍ സ്‌റ്റേഡിയത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 12-കാരനെ എയര്‍ ആംബുലന്‍സ് വഴിയാണ് ഗ്ലാസ്‌ഗോയിലെ റോയല്‍ ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. അപകടത്തിന് ദൃക്‌സാക്ഷികളായവരോ, അപകടത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.