യുകെ മലയാളിയായ ജിതിൻ വിൻസെന്റ് (35) നിര്യാതനായി

May 11, 2026 - 07:58
 0
യുകെ മലയാളിയായ ജിതിൻ വിൻസെന്റ് (35) നിര്യാതനായി

യുകെ മലയാളിയും, സ്കോട്ലണ്ടിലെ അബെർഡീനിലുള്ള ഹോളിഡേ ഇൻ ഹോട്ടൽ മാനേജറുമായ ജിതിൻ വിൻസെന്റ് (35) നിര്യാതനായി. ഇന്നലെ വൈകിട്ട് 5 മണിയോടെയായിയുന്നു അന്ത്യം. കാൻസർ ബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

തൃശ്ശൂർ വാണിയമ്പാറ മറ്റത്തിലാണിക്കൽ ഹൗസിൽ വിൻസെന്റിന്റെയും, സാലിയുടെയും മകനാണ് ജിതിൻ വിൻസെന്റ്. തൃശ്ശൂർ വടക്കൻ ഹൗസിൽ എൽസ രാജൻ ആണ് ഭാര്യ.

ഹോളിഡേ ഇന്നിൽ എത്തുന്നതിനു മുമ്പ് ജിതിൻ ദുബായിലെ മാരിയറ്റ് ഹോട്ടലിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. 2025-ലാണ് യുകെയിൽ എത്തുന്നത്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.