കോട്ടയം സ്വദേശി വിന്നി എം. കോശി (52) യുകെയിൽ നിര്യാതനായി

May 27, 2026 - 09:11
 0
കോട്ടയം സ്വദേശി വിന്നി എം. കോശി (52) യുകെയിൽ നിര്യാതനായി

ലണ്ടൻ : കോട്ടയം താഴത്തങ്ങാടി മൂഴിയിൽ വിന്നി എം. കോശി (52) യു.കെയിലെ ലിറ്റൽഹാംപ്ടണിൽ നിര്യാതനായി. കോട്ടയം ചാമ്പ്യൻ മോട്ടോർസ് ഉടമ എം. എ. കോശിയുടെയും വെള്ളുത്തുരുത്തി പെരുംചേരിൽ കുടുംബാംഗം ഗ്രേസിയുടെയും മകനാണ്. പരേതൻ കോട്ടയം സെന്റ്‌ മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമാണ്.

കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗം സിനിയാണ് ഭാര്യ. നവീന മകളാണ്. വാകത്താനം വിലങ്ങൻപാറ കുടുംബാംഗം വിൻസി എബ്രഹാം സഹോദരിയാണ്. സംസ്കാര ചടങ്ങുകൾ പിന്നീട് യു.കെയിൽ നടക്കും.

English Summary: Winny M. Koshy, aged 52, passed away in Littlehampton, UK, and the funeral will be held at a later date.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.