ബ്രിസ്റ്റോളിലെ വീട്ടിൽ സ്ഫോടനം: പുരുഷനും സ്ത്രീയും മരിച്ചു

May 4, 2026 - 20:06
 0
ബ്രിസ്റ്റോളിലെ വീട്ടിൽ സ്ഫോടനം: പുരുഷനും സ്ത്രീയും മരിച്ചു

ബ്രിസ്‌റ്റോളിലെ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു പുരുഷനും സ്ത്രീയും മരിച്ചു. ശനിയാഴ്ച രാവിലെ 6.30-ഓടെയാണ് സ്‌റ്റേണൗട്ട് റോഡിലെ ഒരു വീട്ടില്‍ സ്‌ഫോടനം നടന്നത്. സംഭവവത്തില്‍ ഒരു പുരുഷനും, സ്ത്രീക്കും, കുട്ടിക്കും നിസ്സാര പരിക്കുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സ്‌ഫോടനത്തില്‍ വീടിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സ്‌ഫോടനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തെ സംശയാസ്പദമായാണ് കാണുന്നതെങ്കിലും, ഭീകരപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റ് പ്രതികളൊന്നും ഇല്ലെന്നാണ് കരുതുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനം നടന്നതിന് പിന്നാലെ പ്രദേശത്ത് നിന്നും പൊലീസ് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയും ചെയ്തു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.