യുകെയിലെ അനധികൃത കുടിയേറ്റത്തിൽ പരസ്യ അന്വേഷണമില്ല: ജനകീയ ഹർജി തള്ളി ബ്രിട്ടീഷ് സർക്കാർ
The UK Government has rejected a petition signed by over 79,000 people demanding a public inquiry into illegal migration, stating that existing parliamentary scrutiny and enforcement measures are already effectively tackling the issue.
ലണ്ടൻ : യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് സമഗ്രമായ പരസ്യ അന്വേഷണം (Public Inquiry) പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി 79,000-ലധികം ആളുകൾ ഒപ്പിട്ട ജനകീയ ഹർജി തള്ളി ബ്രിട്ടീഷ് സർക്കാർ. രാജ്യത്തിന്റെ അതിർത്തി നിയന്ത്രണത്തിലെ കാര്യക്ഷമത, നികുതിദായകർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത, കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലെ വീഴ്ചകൾ എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിൽ സൈമൺ വോർലി എന്നയാളാണ് ഓൺലൈൻ ഹർജി ആരംഭിച്ചത്. ഒരു ലക്ഷം ഒപ്പുകൾ ലഭിച്ചാൽ പാർലമെന്റിൽ ചർച്ച ചെയ്യേണ്ടി വരുമെന്നിരിക്കെയാണ് ഹോം ഓഫീസ് ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ പ്രത്യേക പൊതു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രാലയം, പാർലമെന്റും ഇൻഡിപെൻഡന്റ് ചീഫ് ഇൻസ്പെക്ടർ ഓഫ് ബോർഡേഴ്സ് ആൻഡ് ഇമിഗ്രേഷനും നിലവിൽ തന്നെ സർക്കാരിന്റെ കുടിയേറ്റ നയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ബോർഡർ സെക്യൂരിറ്റി കമാൻഡ് വഴി രാജ്യാന്തര തലത്തിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ എടുത്തു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
2024 ജൂലൈക്ക് ശേഷം സംഘടിത കുടിയേറ്റ സംഘങ്ങളിൽ ഉൾപ്പെട്ട 1,900 കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും രാജ്യത്ത് തങ്ങാൻ അവകാശമില്ലാത്ത 78,000-ലധികം ആളുകളെ നാടുകടത്തിയതായും സർക്കാർ വ്യക്തമാക്കി. കൂടാതെ കുടിയേറ്റക്കാർക്കായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകളുടെ എണ്ണം 400-ൽ നിന്ന് 160-ൽ താഴെയായി കുറച്ചതിലൂടെ അഭയാർത്ഥി ചെലവുകളിൽ ഒരു ബില്യൺ പൗണ്ടിന്റെ കുറവ് വരുത്താൻ കഴിഞ്ഞി
