യുകെയിൽ മലയാളി സംഗീതാധ്യാപകൻ ജെബി ജോസഫിന് ന്യൂകാസിൽ സർവകലാശാലയുടെ ഇന്നവേഷൻ ആൻഡ് എന്റർപ്രൈ

Malayali music teacher Jebby Joseph has received Newcastle University’s 2026 Dr Jane Nolan Innovation and Enterprise Award for his work connecting music education with entrepreneurship.

Oct 1, 2026 - 06:24
Oct 1, 2026 - 06:38
 0
യുകെയിൽ മലയാളി സംഗീതാധ്യാപകൻ ജെബി ജോസഫിന് ന്യൂകാസിൽ സർവകലാശാലയുടെ ഇന്നവേഷൻ ആൻഡ് എന്റർപ്രൈ
Photo Credit : Jebby Joseph

ലണ്ടൻ : ബ്രിട്ടനിൽ സംഗീതാധ്യാപകനായി പ്രവർത്തിക്കുന്ന മലയാളി ജെബി ജോസഫിന് ന്യൂകാസിൽ സർവകലാശാലയുടെ 2026ലെ ഡോ. ജെയ്ൻ നോളൻ ഇന്നവേഷൻ ആൻഡ് എന്റർപ്രൈസ് പുരസ്കാരം ലഭിച്ചു.സംഗീതവിദ്യാഭ്യാസത്തെയും സംരംഭകത്വത്തെയും ബന്ധിപ്പിച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.സർവകലാശാലയിലെ മുൻ അധ്യാപികയും സംരംഭകയുമായ ഡോ. ജെയ്ൻ നോളന്റെ പേരിലുള്ള പുരസ്കാരമാണിത്. ബ്രിട്ടന്റെ കയറ്റുമതി മേഖലയ്ക്ക് നൽകിയ സേവനങ്ങൾക്ക് അവർക്ക് എംബിഇ ബഹുമതി ലഭിച്ചിട്ടുണ്ട്.

2020ൽ ജെബി ആരംഭിച്ച PianoWithJebby എന്ന ഓൺലൈൻ സംഗീതപഠന സംരംഭത്തിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 400ലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകി. ന്യൂകാസിൽ സർവകലാശാലയിൽ സംഗീതവിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് പഠിക്കുന്നതിനിടെ The Maestro Online എന്ന സ്ഥാപനവുമായി നടത്തിയ ഇന്റേൺഷിപ്പിൽ ഇന്ത്യയിലേക്കുള്ള വിപുലീകരണ പദ്ധതിയിൽ ജെബി പ്രവർത്തിച്ചു. ഇന്ത്യൻ കലാകാരന്മാരെ ഉൾപ്പെടുത്തിയ മാസ്റ്റർക്ലാസുകളും ഇന്ത്യൻ സംഗീതം പിയാനോ പഠനത്തിൽ അവതരിപ്പിക്കുന്നതിനുള്ള ആശയങ്ങളും ഈ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. ഇതാണ് പുരസ്കാരത്തിന് വഴിയൊരുക്കിയതെന്ന് സർവകലാശാല അറിയിച്ചു.

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽനിന്ന് സംഗീതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിയ ജെബി, മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയശേഷം ഇപ്പോൾ സറിയിലെ ആൾഡ്രോ സ്കൂളിൽ സംഗീതം പഠിപ്പിക്കുകയാണ്. പിയാനോ അധ്യാപനത്തിനൊപ്പം സംഘസംഗീതം, മ്യൂസിക് ടെക്നോളജി, ലോകസംഗീതം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമാണ്. മലയാള ഗാനങ്ങൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം സംഗീതാവതരണ രംഗത്തും പ്രവർത്തിക്കുന്നു. ന്യൂകാസിൽ സർവകലാശാലയിലെ ഔദ്യോഗിക ബിരുദദാനം ഡിസംബർ 2026ലാണ്

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.