യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കുഞ്ഞുമാലാഖയുടെ വേർപാട്; നാലുവയസ്സുകാരി ഹെലൻ റോസിന് വിട

Jun 10, 2026 - 18:43
 0
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കുഞ്ഞുമാലാഖയുടെ വേർപാട്; നാലുവയസ്സുകാരി ഹെലൻ റോസിന് വിട

ലണ്ടൻ : യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാലുവയസുകാരി ഹെലൻ റോസിന്റെ വിയോഗം. കണ്ണൂർ കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം–ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയ മകളായ ഹെലൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഒരു വർഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരൻ ജുവാനും മാതാപിതാക്കൾക്കൊപ്പം യുകെയിലെത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലിൽ നിന്ന് വീണതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഹെലനെ ആദ്യം നോർവിച്ചിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ കുടുംബത്തിന്റെയും യുകെയിലെ മലയാളി സമൂഹത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

English Summary: Four-year-old Malayali girl Helen Rose died while undergoing treatment in the UK.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.