ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയെ വീണ്ടും ദേശീയവൽക്കരിക്കാൻ യുകെ സർക്കാർ

May 8, 2026 - 18:15
 0
ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയെ വീണ്ടും ദേശീയവൽക്കരിക്കാൻ യുകെ സർക്കാർ

ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേയെ (GWR) വീണ്ടും ദേശീയവല്‍ക്കരിക്കാന്‍ യുകെ സര്‍ക്കാര്‍. ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള സര്‍വീസുകള്‍ക്ക് ഗുണകരമാകുന്നതാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ പറയുന്നു.

ലണ്ടനില്‍ നിന്നും ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലേയ്ക്കും, സൗത്ത് വെയില്‍സിലേയ്ക്കും സര്‍വീസ് നടത്തുന്ന ജിഡബ്ല്യുആറിന്റെ ആസ്ഥാനം സ്വിന്‍ഡനിലാണ്. വരുന്ന ഡിസംബര്‍ 13 മുതല്‍ സര്‍വീസ് വീണ്ടും യുകെ സര്‍ക്കാരിന്റെ കീഴിലാകും. 

ഈ നീക്കം ഓഹരിയുടമകള്‍ക്ക് പകരമായി യാത്രക്കാര്‍ക്കാകും റെയില്‍വേയില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുകയെന്ന് ഗതാഗതവകുപ്പ് പറഞ്ഞു. അതേസമയം റെയില്‍വേ സര്‍വീസുകള്‍ ദേശീയവല്‍ക്കരിക്കുന്നു എന്നതിനര്‍ത്ഥം ടിക്കറ്റ് നിരക്ക് കുറയുക എന്നല്ലെന്ന് ഗതാഗത സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. മറിച്ച് സര്‍വീസ് മെച്ചപ്പെടുത്തുകയും, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.