ഫെയർഗ്രൗണ്ട് റൈഡിൽ അപകടം; രണ്ട് കുട്ടികളടക്കം മൂന്ന് പേർ ആശുപത്രിയിൽ
Three people, including two children, were injured in a fairground ride incident in Rotherham and taken to hospital.
ലണ്ടൻ : സൗത്ത് യോർക്ക്ഷയറിലെ റോതർഹാമിലുള്ള മാൾട്ട്ബി ക്രാഗ്സ് ഫെയറിൽ റൈഡിനിടെ അപകടത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. 11, 13 വയസ്സുള്ള കുട്ടികളും 21 വയസ്സുള്ള യുവതിയുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ഫെയർഗ്രൗണ്ട് വൈകുന്നേരത്തേക്ക് അടച്ചു. കുട്ടികളെ ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചതെന്ന് യോർക്‌ഷയർ ആംബുലൻസ് സർവീസ് അറിയിച്ചു. രണ്ട് ആംബുലൻസുകളും മൂന്ന് റാപിഡ് റെസ്‌പോൺസ് വാഹനങ്ങളും സ്ഥലത്തെത്തിയിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപകടത്തെ തുടർന്ന് ആളുകളെ സുരക്ഷിതമായി ഫെയർഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് എത്തിക്കുന്നതിനായി മാൾട്ട്ബിയിലെ Blyth Lane-ൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പിന്നീട് റോഡ് തുറന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്.
