Home Office പിഴവ്; ഇറ്റാലിയൻ പൗരന്റെ ഭാര്യയ്ക്ക് യുകെയിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു
Home Office settled status തെറ്റായി അനുവദിച്ചതാണെന്ന് അറിയിച്ചതോടെ ഒരു ഇറ്റാലിയൻ പൗരന്റെ ബ്രസീലിയൻ ഭാര്യയുടെ യുകെയിലെ താമസാവകാശം അനിശ്ചിതത്വത്തിലായി.
ലണ്ടൻ : ബ്രെക്സിറ്റിന് ശേഷം യുകെയിൽ തുടരാൻ settled status ലഭിച്ച ഇറ്റാലിയൻ പൗരന് അത് തെറ്റായി അനുവദിച്ചതാണെന്ന് Home Office അറിയിച്ചതോടെ, ബ്രസീലിയൻ പൗരയായ ഭാര്യയുടെ യുകെയിൽ തുടരാനുള്ള അവകാശം അനിശ്ചിതത്വത്തിലായി. 2018 മുതൽ ലണ്ടനിൽ താമസിക്കുന്ന 33 വയസ്സുള്ള എൻജിനീയറായ ഫാബിയോയ്ക്ക് EU Settlement Scheme പ്രകാരമാണ് സ്ഥിരതാമസ അവകാശം ലഭിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ അപേക്ഷയിൽ ഇറ്റാലിയൻ പൗരത്വം തെളിയിക്കുന്ന രേഖകൾ മതിയായിരുന്നില്ലെന്നും, 2020 ഡിസംബർ 31-ലെ ബ്രെക്സിറ്റ് കട്ട്-ഓഫ് തീയതിക്ക് മുമ്പ് അദ്ദേഹം ഇറ്റാലിയൻ പൗരനായിരുന്നു എന്നതിന് കൂടുതൽ തെളിവ് ആവശ്യമാണെന്നും Home Office വ്യക്തമാക്കിയിട്ടുണ്ട്. ഫാബിയോയുടെ settled status പിൻവലിക്കില്ലെങ്കിലും, ഭാര്യയെ കുടുംബാംഗമായി സ്പോൺസർ ചെയ്യാനുള്ള അവകാശം ഇനി അദ്ദേഹത്തിനില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഏപ്രിലിൽ നടത്തിയ പുനഃപരിശോധനയ്ക്കിടെയാണ് Home Office ഫാബിയോയുമായി ബന്ധപ്പെട്ട പഴയ തീരുമാനം വീണ്ടും പരിശോധിച്ചത്. ബ്രസീലിൽ ജനിച്ച ഫാബിയോ ജനനം മുതൽ ഇറ്റാലിയൻ ഇരട്ട പൗരത്വം ഉള്ളയാളാണെന്നും, settled status അപേക്ഷയിൽ ഇറ്റാലിയൻ കോൺസുലേറ്റിന്റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നെന്നും പറയുന്നു. ഇതേ രീതിയിൽ settled status തെറ്റായി അനുവദിച്ചുവെന്ന് പറഞ്ഞ് കുറഞ്ഞത് 100 പേരെയെങ്കിലും Home Office ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാര്യയുടെ EU Settlement Scheme അപേക്ഷയാണ് ഫാബിയോയുടെ കേസ് വീണ്ടും പരിശോധിക്കപ്പെടാൻ കാരണമായതെന്നാണ് സൂചന. ദീർഘകാലമായി യുകെയിൽ താമസിക്കുകയും നിയമങ്ങൾ പാലിക്കുകയും ചെയ്ത തങ്ങൾ ഇപ്പോൾ കുടുംബജീവിതം, വീട് വാങ്ങൽ തുടങ്ങിയ പദ്ധതികൾ നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് ഫാബിയോ പ്രതികരിച്ചു.
Home Office നടപടിക്കെതിരെ നിയമ വിദഗ്ധരും കുടിയേറ്റാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. Cambridge Universityയിലെ EU നിയമ പ്രൊഫസർ കാതറിൻ ബാർനാർഡ്, settled status നിലനിൽക്കുമ്പോൾ കുടുംബാവകാശങ്ങൾ മാത്രം നിഷേധിക്കുന്നത് EU-UK Withdrawal Agreement-നോട് വിരുദ്ധമായേക്കാമെന്ന് അഭിപ്രായപ്പെട്ടു. the3million സംഘടനയും Independent Monitoring Authorityയും കുടുംബങ്ങളുടെ അവകാശങ്ങൾ പെട്ടെന്ന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാമെന്നും Home Office സമീപനം കരാറുമായി പൊരുത്തപ്പെടാത്തതാകാമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, തെറ്റായി EUSS status ലഭിച്ചവർ Withdrawal Agreement പ്രകാരമുള്ള ഗുണഭോക്താക്കളല്ലെന്നും ആവശ്യമായ യോഗ്യത തെളിയിക്കാനാകാത്ത പക്ഷം കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ അവകാശമില്ലെന്നും Home Office വ്യക്തമാക്കി.
English summary: A Home Office review has left an Italian man’s Brazilian wife without a clear right to remain in the UK despite his settled status being retained.
